uparodham
കീഴ്മാട് സർക്കുലർ റോഡ്, തട്ടിയിട്ട പറമ്പ് റോഡ് തുടങ്ങിയവയുടെ ടാറിംഗ് തുടങ്ങാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ആലുവ പി.ഡബ്ല്യു.ഡി സൂപ്രണ്ടിംഗ് എൻജിനിയറെ ഉപരോധിക്കുന്നു

ആലുവ: മഴമാറിയിട്ടും കീഴ്മാട് പഞ്ചായത്തിലെ സർക്കുലർ റോഡും തട്ടിയിട്ടപറമ്പ് റോഡും നന്നാക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ആലുവ പി.ഡബ്ല്യു.ഡി പൊതുമരാമത്ത് സൂപ്രണ്ടിംഗ് എൻജിനിയറെ ഉപരോധിച്ചു. എഡ്രാക്ക് കീഴ്മാട് പഞ്ചായത്ത് കമ്മിറ്റിയും കുന്നുംപുറം കൈരളി ക്ലബ് ഭാരവാഹികളും സംയുക്തമായാണ് സമരത്തിനെത്തിയത്. സമരക്കാരും അധികാരികളും തമ്മിൽ നടത്തിയ ചർച്ചയിൽ താത്കാലിക അറ്റകുറ്റപ്പണി ഉടനെ നടത്തുമെന്നും ടെൻഡർ വിളിക്കുന്ന മുറക്ക് സ്ഥായിയായ നിർമ്മാണം നടത്താമെന്നും എൻജിനിയർമാർ ഉറപ്പുനൽകി. തുടർന്ന് ഉപരോധം അവസാനിപ്പിച്ചെങ്കിലും ഉറപ്പ് പാലിച്ചില്ലെങ്കിൽ റോഡ് തടയൽ ഉൾപ്പെടെയുള്ള സമരങ്ങൾക്ക് അടുത്തദിവസം തുടക്കം കുറിക്കുമെന്ന് സമരക്കാർ പറഞ്ഞു. എഡ്രാക്ക് കീഴ്മാട് പഞ്ചായത്ത് പ്രസിഡൻറ് കരിം കല്ലുങ്കൽ, ട്രഷറർ അജിത്കുമാർ, കൈരളി ക്ലബ് പ്രസിഡന്റ് ബഷീർ, സെക്രട്ടറി ഷഹബാസ്, വിവിധ റസിഡൻറ്‌സ് അസോസിയേഷനുകളെ പ്രതിനിധീകരിച്ച് ജയശ്രീ, അബ്ദുറഹ്മാൻ, ശിവരാമൻ, രാജപ്പൻ, ജോയ്, അലി, സലാം, സാദത്ത് എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.