ramamagalamhs
രാമമംഗലം ഹൈസ്കൂളിൽ സ്കൂളിൽ കൈറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന മാതൃ വിദ്യാഭ്യാസ പരിപാടി പഞ്ചായത്ത് അംഗം ജെസ്സി രാജു ഉദ്ഘാടനം ചെയ്യുന്നു

പിറവം രാമമംഗലം ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ ടി. ക്ലബ്ബിന്റെ നേതൃത്വത്തിൽ മാതൃ ശാക്തീകരണ പരിപാടി - സ്മാർട്ട് അമ്മ 2019-ന് തുടക്കമായി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ രാമമംഗലം ഗ്രാമപഞ്ചായത്ത് അംഗം ജെസ്സി രാജു ക്ളബ് ഉദ്ഘാടനം ചെയ്തു .പുതിയ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പാഠപുസ്തകങ്ങൾ കുട്ടികളുടെ പഠനമികവിന് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് അമ്മമാരെ ബോധ്യപ്പെടുത്തി. കേരളത്തിലെ വിദ്യാലയങ്ങളുടെ വിവരങ്ങളടങ്ങിയ 'സമേതം' പോർട്ടൽ, വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സ്, പഠന വിഭവ പോർട്ടലായ 'സമഗ്ര ' എന്നിവയും അമ്മമാരെ പരിചയപ്പെടുത്തി. പി ടി എ പ്രസിഡന്റ് .തോമസ് ടി.എം അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ, കൈറ്റ് മിസ്ട്രസ്സുമാരായ ഗിരിജ വി.എൻ. വിദ്യ ഇ.വി എന്നിവർ സംസാരിച്ചു.