തൃക്കാക്കര : സ്വകാര്യ ബസിൽ നിന്ന് കണ്ടക്ടർ തള്ളിയിട്ട വിദ്യാർത്ഥിനിയെ ഇടുപ്പെല്ലിന് ക്ഷതമേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു തൃക്കാക്കര കാർഡിനൽ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിക്കാണ് പരി​ക്ക്. ജഡ്ജിമുക്ക് സ്റ്റോപ്പിൽ നിന്ന് എസ്എംഎസ് എന്ന ബസിൽ കയറാൻ ശ്രമിക്കുമ്പോൾ കണ്ടക്ടർ പെൺകുട്ടികളെ തള്ളിമാറ്റുന്നതിനിടെ റോഡിൽ വീഴുകയായിരുന്നു. ബസ് നിർത്താതെ ഓടിച്ച് പോകാൻശ്രമി​ച്ചെങ്കി​ലും നാട്ടുകാർ തടഞ്ഞിട്ടു. തൃക്കാക്കര പൊലീസ് ബസ് ജീവനക്കാർക്കെതിരെ കേസെടുത്തു.നട്ടെല്ലിന് ക്ഷതമുള്ളതിനാൽ ഒരുമാസത്തെ വിശ്രമം വേണമെന്ന് ഡോക്ടർമാർ പറഞ്ഞു.ചളിക്കവട്ടം സ്വദേശിനിയാണ് വിദ്യാർത്ഥിനി.