ആലുവ: ശബരിമല തീർത്ഥാടകരെ കൊള്ളയടിക്കുന്ന കെ.എസ്.ആർ.ടി.സി നടപടി പിൻവലിക്കണമെന്ന് ലോക് ജൻശക്തി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. നിലവിലുള്ളതിന്റെ മൂന്നിരട്ടിയോളം നിരക്കാണ് തീർത്ഥാടകരിൽ നിന്നും ഈടാക്കുന്നതെന്നും സംസ്ഥാന പ്രസിഡന്റ് എം മെഹബൂബ് പത്രസമ്മേളനത്തിൽ കുറ്റപ്പെെടുത്തി.
സംസ്ഥാന സർക്കാരിൻെറ പബ്ബ് പദ്ധതി വീടുകളിൽ വരെ ബാറുകൾ തുടങ്ങാനുള്ള ലൈസൻസ് നൽകാനുള്ള നീക്കമാണ്. അതിൽ നിന്ന് സർക്കാർ പിൻമാറണമെന്നും സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. ആലുവ മഹനാമിയിൽ നടന്ന നേതൃയോഗം സംസ്ഥാന പ്രസിഡന്റ് എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. പത്രസമ്മേളനത്തിൽ ജനറൽ സെക്രട്ടറി ചീഫ് ജേക്കബ് പീറ്റർ, ജനറൽ സെക്രട്ടറി പി.എച്ച്. രാമചന്ദ്രൻ, മുഹമ്മദ് ഇക്ബാൽ ഖാൻ, അഡ്വ. രാധാകൃഷ്ണൻ, എ.എ. റഷീദ് എന്നിവരും പങ്കെടുത്തു.