അങ്കമാലി: അങ്കമാലി കോ ഓപ്പറേറ്റീവ് അഗ്രിക്കൾച്ചറിസ്റ്റ് സൊസൈറ്റി ഭരണസമിതി തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനൽ വിജയിച്ചു. 13 അംഗ ഭരണസമിതിയിൽ 3 വനിതാസംവരണസീറ്റിലും ഒരു പട്ടികജാതി,വർഗ സംവരണ സീറ്റിലും എതിരില്ലായിരുന്നു. മാത്യു തോമസ്, ദേവാച്ചൻ കോട്ടയ്ക്കൽ, ബേബി വി.മുണ്ടാടൻ, ബിജു പൂപ്പത്ത്, കെ.എ. ജോൺസൺ, കെ.ഡി. ജയൻ, സാജു നെടുങ്ങാടൻ, ആന്റു മാവേലി, ഷിബി പാപ്പച്ചൻ, മേരി വർഗീസ്, ഷീല പൗലോസ്, ഗീത സുധാകരൻ, വി.എ.സുഭാഷ് എന്നിവരാണ് വിജയിച്ചത്.