ആലുവ: മുതിർന്ന പൗരന്മാർക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക പരിഗണന നൽകണമെന്ന സർക്കാർ നിർദേശം പല ആശുപത്രികളിലും നടപ്പിലാക്കുന്നില്ലെന്ന് സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ എറണാകുളം ജില്ലാ കമ്മിറ്റി ആരോപിച്ചു. ഇത് നിയമലംഘനമാണെന്നും മുതിർന്ന പൗരന്മാർക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക ക്യൂ അനുവദിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.ജെ. സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. പീറ്റർ, വേലായുധൻ നായർ എന്നിവർ സംസാരിച്ചു.