കൊച്ചി : കേരള ഹൈക്കോടതി ജഡ്‌ജിയായി ജസ്റ്റിസ് സി.എസ്. ഡയസ് ചുമതലയേറ്റു. ഹൈക്കോടതയിൽ ഇന്നലെ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹൈക്കോടതി ജഡ്‌ജിമാർ, ജുഡിഷ്യൽ ഉദ്യോഗസ്ഥർ, അഭിഭാഷകർ, ഹൈക്കോടതി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. കേരള ഹൈക്കോടതി അഭിഭാഷകനായിരിക്കെയാണ് സി.എസ്. ഡയസ് ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്.