കൊച്ചി: നാടൻ എന്നും നാടിനും നാവിനും ആസ്വാദ്യകരമാണ് . രുചിയിൽ മാത്രമല്ല നാടൻ വിളമ്പുന്നത് ഒരുകാലത്തെ പോയിമറഞ്ഞ ഓർമ്മകൾ കൂടിയാണ്. നാട്ടു വിഭവങ്ങൾ എന്നും മുത്തശ്ശിമാരുടേയും , അമ്മാവൻമാരുടേയയും മാമിമാരുടേയും ചെറിയമ്മമാരുടേയും കുത്തകകളുമായിരുന്നു. പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താൽപ്പര്യവും ആസ്വാദനവും തമ്മിൽ ലയിക്കുന്ന ഒരു കല. ഇത് നാലും ഒന്ന് ചേരുമ്പോഴാണ് നാവിൽ കൊതിയൂറുന്ന വിഭവങ്ങൾ ഉണ്ടാകുക. അമ്മൂമ്മമായിരുടേയും അമ്മായിമാരുടേയും കെെപ്പുണ്യവും സ്നേഹവും ഇഴചേർത്ത നാടൻ കറികളുടെ സ്വാദ് പറഞ്ഞറിയിക്കാൻ സാധിക്കില്ല.
എറണാകുളം ഗവ.ഗേൾസ് യു.പി.സ്കൂളിൽ കാനറാ ബാങ്കിന്റെ സഹകരണത്തോടെ പണിത പുതിയ ഭക്ഷണ ശാലയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് കുട്ടികൾ വിഭവങ്ങൾ ഒരുക്കിയത്. കാനറ ബാങ്ക് ചെയർമാൻ പത്മശ്രീ .എൻ .സി .മനോഹരൻ ഭക്ഷണശാലയുടെ ഉദ്ഘാടനം നിർവഹിച്ചു.
ഹെഡ്മാസ്റ്റർ .ടി.വി.പീറ്റർ, പി.ടി എ.പ്രസിഡന്റ് ഡോ. സുമി ജോയി ഓലിയപ്പുറം, പി.ടി.എ.വൈസ്.പ്രസിഡന്റ് ഷീബൻ, കെ.വി., എസ്.എം.സി.ചെയർമാൻ സി.എം. സുനീർ, മദർ പി.ടി.എ.പ്രസിഡന്റ് പ്രിയ ജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
ആ പഴമയുടെ രുചിക്കൂട്ട് ഒന്ന് വേറെ തന്നെയാണ്
മൻമറഞ്ഞുപോയ കാലത്തിലെ നാടൻ ഭക്ഷണങ്ങളും വിഭവങ്ങളും ഒരുക്കി എറണാകുളം ഗവ.ഗേൾസ് യു.പി.സ്കൂൾ വിദ്യാർത്ഥിനികൾ ആ രുചിയും പഴയ കാലത്തിന്റെ ഓർമ്മകളും വീണ്ടെടുക്കുകയാണ്.
വിദ്യാർത്ഥിനികളുടെ നേതൃത്വത്തിൽ നടന്ന നാടൻ ഭക്ഷണമേയിൽ പഴമയുടെ രുചിയൂറുന്ന വിഭവങ്ങൾ ഉണ്ടാക്കി കഴിച്ചും കൊടുത്തും ആസ്വദിച്ചു. ചേമ്പിന്റെ ഇല ഉപയോഗിച്ചുണ്ടാക്കിയ പത്രവട, മത്തൻ തൊണ്ടു തോരൻ, ചൊറിയണം തോരൻ, പപ്പായ സൂപ്പ്, മധുരക്കിഴങ്ങട, അവൽ വിളയിച്ചത്, വിവിധ തരം ജൂസുകൾ, വിവിധ തരംതോരനുകൾ,, കിഴങ്ങു ചീരയട, അച്ചാറുകൾ, പലഹാരണൾ, കിഴങ്ങു വിഭവങ്ങൾ, തുടങ്ങിയവയടക്കം അഞ്ഞൂറോളം വിഭവങ്ങൾ വിദ്യാർഥിനികൾ പ്രദർശിപ്പിച്ചു. കുട്ടികൾക്കൊപ്പം അദ്ധ്യാപകരും മറ്റ് ജീവനക്കാരും , പി.ടി.എ പ്രവർത്തകരും ചേർന്ന് അവർ കൊണ്ടുവന്ന വിഭവങ്ങൾ ഉപയോഗിച്ചുള്ള സമൂഹസദ്യയും നടന്നു.
.