keralolsavam
കീഴ്മാട് ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപന സമ്മേളനത്തോടനുബന്ധിച്ച് നടന്ന റാലി

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് കേരളോത്സവ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് അദ്ധ്യക്ഷത വഹിച്ചു. കൊച്ചിൻ മൻസൂർ മുഖ്യാതിഥിയായിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഭിലാഷ് അശോകൻ, കെ.എസ്. ഷാനവാസ് എന്നിവർ സംസാരിച്ചു. സമാപനത്തോടനുബന്ധിച്ച് നടന്ന റാലി സൊസൈറ്റിപ്പടിയിൽ നിന്നാരംഭിച്ച് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സമാപിച്ചു. വിജയികൾക്ക് കൊച്ചിൻ മൻസൂർ സമ്മാനദാനം നടത്തി. വിവിധ മത്സരങ്ങളിൽ സരസ്വതീ കലാപീഠം ചാമ്പ്യൻമാരായി. അജന്ത യുവചിത്ര, ഡോൺബോസ്‌കോ തുടങ്ങിയ ക്ലബുകൾക്ക് രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചു.