ആലുവ: ജസ്റ്റിസ് ഫോർ വാളയാർ ചിൽഡ്രൻസ് എറണാകുളത്ത് നടത്തുന്ന രാപ്പകൽ സമരത്തിൽ ഭാരതീയ പട്ടികജനസമാജം പ്രവർത്തകരും പങ്കെടുക്കാൻ സംസ്ഥാനകമ്മിറ്റി യോഗം തീരുമാനിച്ചു. വാളയാർ കേസ് സി.ബി.ഐക്ക് വിടണമെന്നും കേസന്വേഷണത്തിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണം. സംസ്ഥാന പ്രസിഡന്റ് രാജു കുമ്പളാൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പ്രദീപ് കുന്നുകര റിപ്പോർട്ട് അവതരിപ്പിച്ചു. പഴകുറ്റി വേലായുധൻ സ്വാഗതവും ഐ.ടി പുരുഷൻ നന്ദിയും പറഞ്ഞു. സജീവ് പിണർമുണ്ട, വിപി ദേവി, ടി കെ അറുമുഖൻ, ജനാർദ്ദനൻ കെ എ, ഷൈജു കാവനത്തിൽ, രാജൻ കളകുന്ന്, കെ സി രാജേന്ദ്രൻ, പി.കെ. പങ്കജാക്ഷൻ, വി.ടി. ഭരതരാജൻ തുടങ്ങിയവർ പങ്കെടുത്തു.