കൊച്ചി ഹോംനഴ്സിംഗ്, പ്ളേസ്‌മെന്റ്, സെക്യൂരിറ്റി ഗാർഡ് തുടങ്ങിയ സേവനങ്ങളുടെ മറവിൽ പ്രവർത്തിക്കുന്ന അനധികൃത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മാൻപവർ സർവീസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ.സി.ഹരിദാസിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം രക്ഷാധികാരി അഡ്വ.എം.ജി.ശ്രീജിത്ത് ഉദ്‌ഘാടനം ചെയ്തു. സെക്രട്ടറി പി.എ.ശോഭന, ട്രഷറർ പി.വി.രഞ്ജൻ, ഇ.സി.ചെറിയാൻ, ജസീന മുഹമ്മദ്, പ്രദീപ് ഉണ്ണി തുടങ്ങിയവർ സംസാരിച്ചു.