balamela
സ്റ്റാലിയൻസ് ഇന്റർനാഷണൽ ആലുവ നടത്തുന്ന 46 - മത് ബാലമേള എഫ്.ബി.ഒ.എ ജനറൽ സെക്രട്ടറി പി. അനിത ഉദ്ഘാടനം ചെയ്യുന്നു

ആലുവ: സ്റ്റാലിയൻസ് ഇന്റർനാഷണൽ ആലുവയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 46 - മത് ബാലമേള എഫ്.ബി.ഒ.എ ജനറൽ സെക്രട്ടറി പി. അനിത ഉദ്ഘാടനം ചെയ്തു. സ്റ്റാലിയൻസ് പ്രസിഡന്റ് പി.ഐ. ജോയി അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ.ജി.വി. പതി, ജോയിന്റ് സെക്രട്ടറി ജോസഫ് തോമസ്, രാജു ഡൊമിനിക്ക് എന്നിവർ പ്രസംഗിച്ചു. അർബൻ ബാങ്ക് ഓഡിറ്റോറിയം, എഫ്.ബി.ഒ.എ ഹാൾ എന്നിവിടങ്ങളിലായി 20വരെ വിവിധ മത്സരങ്ങൾ നടക്കും. 23ന് ആലുവ മഹാത്മാഗാന്ധി ടൗൺ ഹാളിൽ വൈകിട്ട് അഞ്ചിന് സമ്മാനദാനം നടക്കും.