കൊച്ചി: മഹാത്മ അയ്യങ്കാളി അംബേദ്കർ റിസർച്ച് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നാലാം വാർഷിക സമ്മേളനം എറണാകുളം ചിൽഡ്രൻസ് പാർക്ക് ഹാളിൽ നടന്നു. ജനറൽ ഹോസ്പിറ്റലിലെ ഫിസിഷ്യൻ ഡോ.ടി.പി.വിജയൻ ഉദ്‌ഘാടനം ചെയ്തു. ഇൻകംടാക്സ് റവന്യു റിക്കവറി ഇൻസ്പെക്ടർ സി.എസ്.വേണു മുഖ്യപ്രഭാഷണം നടത്തി. കെ.എ.സിബി, വി.ബി.ബാബു, കെ.എം.ശരത്ചന്ദ്രൻ, ഷാജി കെ.എസ്, തുടങ്ങിയവർ സംസാരിച്ചു.