കൊച്ചി: സ്വാർത്ഥ താത്പര്യങ്ങൾക്കായി ചരിത്രത്തെ വളച്ചൊടിച്ച് പുനർനിർമ്മിക്കാനുള്ള ശ്രമങ്ങൾ ചെറുക്കപ്പെടണമെന്ന് ഗവേണിംഗ് കൗൺസിൽ ചെയർമാൻ ഡോ.പി.കെ.രവീന്ദ്രൻ പറഞ്ഞു. മഹാരാജാസ് കോളേജ് ചരിത്രഗവേഷണ വിഭാഗം, ഇംഗ്ളീഷ് ഗവേഷണ വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ മാനവിക വിഷയങ്ങളിലെ ഗവേഷണ രീതിശാസ്ത്രം എന്ന സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഏഴു ദിവസം നീളുന്ന സെമിനാർ ഇന്നലെ തുടക്കമായി. കോളേജ് വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ.കെ.കെ.സുമ ഉദ്‌ഘാടനം ചെയ്തു.