കൊച്ചി: വാളയാർ പെൺകുട്ടികൾ ആത്മഹത്യ ചെയ്‌ത കേസ് അട്ടിമറിച്ച കൂട്ടുകെട്ടിനെതിരെ പ്രക്ഷോഭത്തിന് രൂപം നൽകാൻ സാമൂഹ്യനീതി കർമ്മസമിതിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11 ന് എറണാകുളം ടൗൺ ഹാളിൽ സമരപ്രഖ്യാപന കൺവെൻഷൻ നടക്കും. കേന്ദ്ര പട്ടികജാതി കമ്മിഷൻ മുൻ ചെയർമാൻ സോംകർ ശാസ്‌ത്രി, എൻ.കെ.നീലകണ്ഠൻ , പി.കെ. ഭാസ്‌കരൻ, സത്യശീലൻ, പി.എസ്. പ്രസാദ് തുടങ്ങിയവർ പങ്കെടുക്കും.