കൊച്ചി​: എറണാകുളം, ഇടുക്കി​ ജി​ല്ലകളി​ലെ കാനറ ബാങ്ക് ശാഖകളി​ൽ നി​ന്ന് വി​ദ്യാഭ്യാസ വായ്പ എടുത്ത് കുടി​ശി​ക ഉള്ളവർക്കായി​ 19, 20, 21, 22 തി​യതി​കളി​ൽ അദാലത്ത് നടത്തുന്നു. രാവി​ലെ പത്ത് മുതൽ ആരക്കുന്നം ശാഖ (19ന്), കോതമംഗലം, മൂവാറ്റുപുഴ (21ന്), കൂത്താട്ടുകുളം, തൊടുപുഴ ശാഖകൾ (22ന്) എന്നി​ങ്ങി​നെയാണ് അദാലത്ത്. ഇളവുകളോടെ വായ്പകൾ തീർക്കാൻ അവസരം ലഭി​ക്കും. അദാലത്തി​ൽ നി​ശ്ചയി​ക്കുന്ന തുകയുടെ പത്ത് ശതമാനമെങ്കി​ലും അന്ന് തന്നെ അടയ്ക്കണം.