മുവാറ്റുപുഴ : വെള്ളൂർകുന്നം മഹാദേവ ക്ഷേത്രത്തിൽ ഫെബ്രുവരി 23മുതൽ മാർച്ച് 1വരെ ഭാഗവതാചാര്യൻ സ്വാമി ഉദിത് ചൈതന്യയുടെ കാർമികത്വത്തിൽ നടക്കുന്ന ഭാഗവതസപ്താഹ ജ്ഞാന യജ്ഞത്തിന്റെ സ്വാഗതസംഘം ഓഫീസ് പ്രവർത്തനം തുടങ്ങി.മേൽശാന്തി പുളിക്കാപറമ്പ് ദിനേശൻ നമ്പൂതിരി ദീപം തെളിച്ചു. ട്രസ്റ്റ് പ്രസിഡന്റ് ബി.ബി. കിഷോർ അദ്ധ്യക്ഷത വഹിച്ചു. ഭക്ഷ്യധാന്യശേഖരത്തിന്റെ കലവറ നിറയ്ക്കൽ ഉദ്ഘാടനം കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ്കുമാർ നിർവഹിച്ചു. സെക്രട്ടറി പി.ആർ. ഗോപാലകൃഷ്ണൻ നായർ, ട്രഷറർ പി. രഞ്ജിത്ത്, മാനേജർ കെ.ആർ. വേലായുധൻനായർ, മെമ്പർ കെ.ബി. വിജയകുമാർ എന്നിവർ സംസാരിച്ചു. ബോർഡ് അംഗങ്ങളും ഭക്തജനങ്ങളും പങ്കെടുത്തു.