റവന്യൂ ജില്ല കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന്

പെരുമ്പാവൂർ: ഭാവനയും സർഗാത്മകതയും ഒത്തുചേർന്ന രചനാമത്സരങ്ങളോടെ എറണാകുളം റവന്യു ജില്ലയിലെ 32-ാ മത് സ്‌കൂൾ കലോത്സവത്തിന് തുടക്കമായി..ഇനിയുള്ള മൂന്ന് ദിനരാത്രങ്ങൾ പെരുമ്പാവൂരിന് ഉത്സവപ്രതീതി .

പ്രധാന വേദിയായ പെരുമ്പാവൂർ ഗവ: ഗേൾസ് എച്ച്.എസ്.എസിൽ ഡി.ഡി.ഇ ഇൻ ചാർജ് സുബിൻ പോൾ പതാക ഉയർത്തിയതോടെയാണ് കലോത്സവത്തിന് തുടക്കമായത്. മുനിസിപ്പൽ ചെയർപേഴ്‌സൺ സതി ജയകൃഷ്ണൻ, വൈസ് ചെയർപേഴ്‌സൺ നിഷ വിനയൻ, കൗൺസിലർ മാരായ ഇമ്പിച്ചിക്കോയ തങ്ങൾ, റീജവിജയൻ, എ.ഇ.ഒ വി രമ, ശ്രീമൂലനഗരം മോഹനൻ, സലീം ഫാറൂഖി, കൺവീനർമാരായ ഇ.എം അസീസ്, കെ.എ നൗഷാദ്, സജി ചെറിയാൻ,സി .സിദ്ധീഖ് ബേബി എം.എ, എം.എ സെയ്തുമുഹമ്മദ് ,പി.ടി.എ പ്രസിഡന്റ് നസീർ ടി.എം എന്നിവർ സംബന്ധിച്ചു.
ആദ്യ ദിനമായ ഇന്നലെ രചനാമത്സരങ്ങളായിരുന്നു പ്രധാനമായും നടന്നത്. ഇതോടൊപ്പം വേദി ഒന്നിൽ യു.പി, എച്ച്.എസ്, എച്ച.എസ്.എസ് വിഭാഗങ്ങളുടെ തിരുവാതിരയും വേദി 12ൽ എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളുടെ സംഘനൃത്തവും അരങ്ങേറി.
റവന്യൂ ജില്ല കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് ഹൈക്കോടതി ജസ്റ്റീസ് സി.കെ അബ്ദുൽ റഹീം നിർവഹിക്കും. കലാമണ്ഡലം സുമതി ടീച്ചർ ഭദ്രദീപം തെളിയിക്കും. അഡ്വ: എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനാകും. സംഗീതാദ്ധ്യാപകനായ രാജേഷ് പൈങ്ങോട്ടൂരി​ന്റെ നേതൃത്വത്തി​ൽ സംഗീത അദ്ധ്യാപകരുടെ സ്വാഗത ഗാനത്തോടെ സമ്മേളനം ആരംഭിക്കും. കലോത്സവത്തിൽ പങ്കെടുക്കുന്നവർക്ക് ഉച്ചഭക്ഷണം ഉച്ചക്ക് 12 മുതൽ 2:30 വരെ.. രാത്രി ഭക്ഷണം വൈകിട്ട് 7 മണി മുതൽ 9 വരെ

പെരുമ്പാവൂർ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളാണ് പ്രധാനവേദി. ഗാന്ധിജിയുടെ 150ാം ജന്മവാർഷികാഘോഷത്തിന്റെ ഓർമ്മയ്ക്കായി മഹാത്മാ, ബാപ്പുജി, സബർമതി എന്നിങ്ങനെ മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട പേരുകളാണ് വേദികൾക്ക് നൽകിയിരിക്കുന്നത്. 16 വേദികളിലായാണ് മത്സരം.

കലോത്സവ നഗരിയിൽ ഇന്ന്

വേദി 1 മഹാത്മ - ഒപ്പന

വേദി 2 ബാപ്പുജി - കഥകളി സംഗീതം

വേദി 3 സബർമതി - ഇംഗ്ളീഷ് പദ്യം, ഇംഗ്ളീഷ് പ്രസംഗം

വേദി 4 കസ്തൂർബ - ഹിന്ദി പദ്യം, ഹിന്ദി പ്രസംഗം

വേദി 5 സ്വരാജ് -സംസ്കൃതോത്സവം കഥാകഥനം, പദ്യംചൊല്ലൽ

വേദി 6 വാർദ്ധ - നാടകം

വേദി 7 രാംധുൻ - സംസ്കൃതോത്സവം ചമ്പു പ്രഭാഷണം, പാഠകം

വേദി 9 യംഗ് ഇന്ത്യ-നങ്ങ്യാർ കൂത്ത്, ചാക്യാർകൂത്ത്, കൂടിയാട്ടം

വേദി 10 ബിർല ഹൗസ് - കഥാപ്രസംഗം

വേദി 11മോനിയ - മോഹിനിയാട്ടം

വേദി 12 കീർത്തിമന്ദിർ -ദഫ് മുട്ട്, അറബനമുട്ട്

വേദി 13 ചമ്പാരൻ - ശാസ്ത്രീയ സംഗീതം, ലളിതഗാനം

വേദി 14 നയീം താലിം- അറബി കലോത്സവം അറബി പദ്യം, സംഭാഷണം

വേദി 15 രാജ്ഘട്ട്- മാപ്പിളപ്പാട്ട്

വേദി 16 സർവോദയ -ബാൻഡ് മേളം