കൊച്ചി:തനിച്ച് താമസിക്കുന്നവർക്ക് സുരക്ഷയും മാനസിക പിന്തുണയും നൽകുന്ന കുടുംബശ്രീയുടെ സ്നേഹിത കാളിംഗ് ബെൽ പദ്ധതി വാരാചരണം ചക്കരപ്പറമ്പ് ഡിവിഷനിൽ വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് ഉദ്ഘാടനം ചെയ്തു. ഹസീന നസീർ അദ്ധ്യക്ഷയായി. ഉദയ സുധീർ, വാസന്തി സജീവൻ എന്നിവർ സംസാരിച്ചു.