പിറവം : ജല അതോറിറ്റി പിറവം സബ് ഡിവിഷൻ ഓഫീസ് പരിധിയിൽ വെള്ളക്കരം കുടിശിക അടയ്ക്കാത്തവരുടെ വാട്ടർ കണക്ഷൻ വിച്ഛേദിച്ച് ജപ്തി നടപടികൾ ആരംഭിച്ചു. പിറവം നഗരസഭയിലേയും ഇലഞ്ഞി, തിരുമാറാടി, പാമ്പാക്കുട, രാമമംഗലം, മണീട്, എടയക്കാട്ടുവയൽ, മുളന്തുരുത്തി, ആമ്പല്ലൂർ എന്നീ പഞ്ചായത്തുകളിലെയും ഇനിയും കുടിശിക അടയ്ക്കാത്തവർ 30നകം കുടിശിക അടച്ച് ജപ്തി നടപടികളിൽ നിന്ന് ഒഴിവാകണമെന്ന് അധികൃതർ അറിയിച്ചു. കണക്ഷൻ ലഭിച്ചിട്ടും ഇതുവരെയും ബില്ലുകൾ ലഭിച്ചിട്ടില്ലാത്ത ഉപഭോക്താക്കൾ പിറവം ജല അതോറിറ്റി ഓഫീസുമായി ബന്ധപ്പെട്ട് മീറ്ററുകൾ മാറ്റി സ്ഥാപിക്കണം.. ജലമോഷണം നടത്തിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പിറവം, കൊമ്പനാമല എന്നിവിടങ്ങളിൽ നിന്ന് 2 കേസുകൾ റിപ്പോർട്ടു ചെയ്യുകയും കനത്തപിഴ ചുമത്തുകയും ചെയ്തിട്ടുണ്ടെന്ന് അസി.എക്സി.എൻജിനിയർ അറിയിച്ചു.