അങ്കമാലി: ഭോപ്പാലിൽ നടന്ന സി.ബി.എസ്.ഇ ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പിൽ അങ്കമാലി വിശ്വജ്യോതി സ്‌കൂളിന് മികച്ച നേട്ടം. പങ്കെടുത്ത 20 പേരിൽ 14 പേരും മെഡലുകൾ നേടി. 50 മീറ്റർ,100 മീറ്റർ ഫ്രീസ്റ്റൈലിൽ ക്യാരെൻ ബെന്നി സ്വർണമെഡൽ നേടി ഏറ്റവും വേഗമേറിയ നീന്തൽ താരമായി തിരഞ്ഞെടുക്കപ്പെട്ടു.11 വയസിന് താഴെയുള്ള പെൺകുട്ടികളുടെ 4 x 50 മീറ്റർ മെഡ്‌ലെ റിലേയിൽ ക്യാരെൻ ബെന്നി, തെരേസ ഷാജു, ടിയ ബോബി, അലീന ജെറാൾഡ്, ദേവിക പ്രവീൺ എന്നിവരുടെ ടീമും 17 വയസിന് താഴെയുള്ള പെൺകുട്ടികളുടെ 4 x100
മീറ്റർ മെഡ്‌ലെ റിലേ, 4 x 100 മീറ്റർ ഫ്രീസ്റ്റൈൽ റിലേ എന്നിവയിൽ പവിത്രദേവ്, ഹന്ന റോയ്, എമിൽ ബെന്നി, ഹെലൻ പോളി എന്നിവരുടെ ടീമും സ്വർണമെഡലുകൾ നേടി. 17 വയസിന് താഴെയുള്ള ആൺകുട്ടികളുടെ 4 x100 മീറ്റർ മെഡ്‌ലെ
റിലേയിലും 4 x100 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിലും അഭിരാം പ്രസാദ്, ജോർജ് വി.ജോസ്, രോഹൻ ബെന്നി, ജോനസ് കെ.സതീഷ് എന്നിവരുടെ ടീം വെങ്കലമെഡൽ നേടി.