പെരുമ്പാവൂർ: അച്ഛന്റെ മാതൃഭാഷയിലുള്ള പദ്യപാരായണത്തിൽ ഒന്നാംസമ്മാനം നേടിയതിന്റെ സന്തോഷത്തിലാാണ് മട്ടാഞ്ചേരി സരസ്വതി വിദ്യാമന്ദിറിലെ ആറാംക്ളാസ് വിദ്യാർത്ഥിനിഅസ്മിത ലക്ഷ്മി. തമിഴ് പദ്യപാരായണത്തിൽ യു.പി വിഭാഗത്തിൽ മത്സരിച്ച അസ്മിതയ്ക്ക് ഗുരു അച്ഛൻ സുധാകരൻ തന്നെ. തമിഴ്നാട് തേനി സ്വദേശിയായ സുധാകരൻ തന്റെ കുട്ടിക്കാലത്ത് പഠിച്ച കവിതയാണ് സുബ്രഹ്മണ്യ ഭാരതിയാർ രചിച്ച നെഞ്ചം പൊറുക്കതില്ലയേ ഇന്ത നിലൈകെട്ട മനിതരെ നിനൈന്ത് വിട്ടാൽ ...ഈകവിത മനോഹരമായി ചൊല്ലി അസ്മിത മുന്നിലെത്തി.
22 വർഷം മുമ്പ് കേരളത്തിലെത്തിയ സുധാകരൻ മലയാളിയായ ജ്ഞാനാംബികയെ വിവാഹം കഴിച്ച് ചുള്ളിക്കലിൽ താമസമാക്കുകയായിരുന്നു. അച്ഛന്റെയും അമ്മയുടെയും മാതൃഭാഷകൾ അസ്മിതയ്ക്ക് ഒരുപോലെ ഹൃദ്യം. . മത്സരത്തിനായി അച്ഛനും അമ്മയ്ക്കും അനുജത്തി സുദർശലക്ഷ്മിക്കും ഒപ്പമാണ് അസ്മിത പെരുമ്പാവൂരിൽ എത്തിയത്.