കോലഞ്ചേരി: ആധാറിൽ തെറ്റുണ്ടോ ?. തിരുത്താൻ നൂറിടത്ത് കയറി ഇറങ്ങേണ്ട. നേരെ പുത്തൻകുരിശ് പോസ്റ്റ് ഓഫീസിലേയ്ക്ക് പോരേ. തെറ്റു തിരുത്തൽ തീർത്തും സൗജന്യം. പുതിയ ആധാറെടുക്കാനും ഇവിടെ സൗകര്യമുണ്ട്. പോസ്റ്റ് ഓഫീസുകളിൽ എല്ലാം തന്നെ ഈ സൗകര്യമുണ്ടെങ്കിലും കാര്യക്ഷമമല്ല. ഇന്റർ നെറ്റ് കണക്ഷനുകളുടെ അപര്യാപ്തതയാണ് കാരണം. പുത്തൻകുരിശിൽ കണക്ഷൻ പ്രശ്നങ്ങൾ ഒഴിവാക്കാനായി സ്വകാര്യ ഇന്റർനെറ്റുമെടുത്തു. തെറ്റു തിരുത്തേണ്ടവർ തിരുത്തൽ വരുത്തേണ്ട കാര്യത്തിന്റെ യഥാർത്ഥ രേഖ കൈയ്യിൽ കരുതണം.