കൊച്ചി : ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് സംഘടിപ്പിക്കുന്ന ക്ഷേമനിധി അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായുള്ള ജില്ലാതല കലാകായിക മത്സരങ്ങൾ ഡിസംബർ ഒന്നിന് രാവിലെ ഒമ്പതിന് കലൂർ സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ നടക്കും. താത്പര്യമുള്ളവർ 25 നകം അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷാഫോറം ജില്ലാ ഓഫീസിലും സബ് ഓഫീസിലും ലഭിക്കുമെന്ന് ചെയർമാൻ ടി.ബി. സുബൈർ അറിയിച്ചു. വിവരങ്ങൾക്ക് : 0484 2351183.