കൊച്ചി : വാളയാർ പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കാൻ ഹൈക്കോടതിയിൽ നിന്ന് സെക്രട്ടറിയേറ്റ് വരെ പദയാത്ര നടത്താൻ ജസ്റ്റിസ് ഫോർ വാളയാർ കിഡ്‌സ് ഫോറം തീരുമാനിച്ചു. 'നീതി യാത്ര ' എന്ന ലോംഗ് മാർച്ച് ഡിസംബർ മൂന്നിന് വൈകിട്ട് എറണാകുളത്ത് ആരംഭിച്ച് 21ന് രാവിലെ സെക്രട്ടറിയേറ്റിൽ സമാപിക്കും.

വാളയാർ കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നു പുറത്താക്കി ക്രിമിനൽ കേസെടുക്കണമെന്ന് ഫോറം ആവശ്യപ്പെട്ടു. കേസിൽ പുനരന്വേഷണം നടത്തണമെന്ന ലക്ഷ്യം നേടുന്നതുവരെ സമരപരിപാടികൾ തുടരും. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് എഴുതും. നിയമപരമായ സാദ്ധ്യതകൾ തേടും.

വാളയാർ പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കണമെന്ന മുദ്രാവാക്യവുമായി ഫോറം നടത്തിയ രാപ്പകൽ സത്യാഗ്രഹം സമാപിച്ചു. സമാപനത്തിൽ അഡ്വ. ജയശങ്കർ, സണ്ണി കപിക്കാട്, അഡ്വ. സജി ചേരമൻ തുടങ്ങിയവർ സംസാരിച്ചു.