പിറവം : മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 103-ാം ജന്മദിനാഘോഷം കോൺഗ്രസ് പിറവം, മുളന്തുരുത്തി ബ്ളോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ പിറവത്ത് ആചരിച്ചു. ഇന്ദിരാഭവനിൽ ചേർന്ന അനുസ്മരണയോഗം പിറവം ബ്ലോക്ക് പ്രസിഡന്റ് വിൽസൺ കെ ജോൺ ഉദ്ഘാടനം ചെയ്തു, ചടങ്ങിൽ മുളന്തുരുത്തി ബ്ലോക്ക് പ്രസിഡന്റ് വേണു മുളന്തുരുത്തി അദ്ധ്യക്ഷത വഹിച്ചു, ഡി.സി.സി ജനറൽ സെക്രട്ടറി കെ.ആർ പ്രദീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. മണീട് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ വിജയിച്ച പോൾ വർഗീസിനെ ആദരിച്ചു.യോഗത്തിൽ കെ ആർ ജയകുമാർ, തോമസ് മല്ലിപ്പുറം, സക്കറിയ വർഗീസ്, ജെയ്സൺ പുളിയ്ക്കൽ, പ്രശാന്ത് മമ്പുറം, അരുൺ കല്ലറയ്ക്കൽ, എസ് ഭാഗ്യനാഥ്,തമ്പി പുതുവാക്കുന്നേൽ, കെ ജി ഷിബു, സാജു മുടക്കാലിൽ, രവീന്ദ്രൻ ഇലഞ്ഞി, സിബി കൊട്ടാരം, റെജി ജോൺ,തുടങ്ങിയവർ പ്രസംഗിച്ചു.