മൂവാറ്റുപുഴ: മുളവൂർ പൊന്നിരിക്കപ്പറമ്പ് ദാറുസലാം മസ്ജിദ് ആൻഡ് ഹയർസെക്കൻഡറി മദ്രസ ദശ വാർഷികവും മിലാദ് സമ്മേളനവും സമാപിച്ചു. മിലാദ് സമ്മേളനം മഹൽ ഇമാം പി.എം.ബഷീർ ബാഖവി ഉദ്ഘാടനം ചെയ്തു. മഹൽ പ്രസിഡന്റ് പി.എ.അലിയാർ അദ്ധ്യക്ഷത വഹിച്ചു. പലിശ രഹിത വായ്പ പദ്ധതി കൺവീനർ പി.എം.മുഹമ്മദ്, കമ്മിറ്റി അംഗങ്ങളായ നവാസ് ചീങ്കല്ലേൽ, പി.എസ്.അലി, കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു. പലിശ രഹിത വായ്പ പദ്ധതി ചെയർമാൻ പി.എം.മീരാൻ സമ്മാന ദാനം നിർവഹിച്ചു. മതപ്രഭാഷണത്തിന് അങ്കമാലി ജുമാമസ്ജിദ് ഇമാം എം.എം. ബാവ മൗലവി നേതൃത്വം നൽകി. ദശവാർഷികത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ പി.എം.ബഷീർ ബാഖവി അദ്ധ്യക്ഷത വഹിച്ചു. എം.ബി.അബ്ദുൽ ഖാദർ മൗലവി, വി.എച്ച്.മുഹമ്മദ് മൗലവി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.അബ്ദുൽ മജീദ്, മുളവൂർ സെന്റ് മേരീസ് യാക്കോബായ ചർച്ച് വികാരി ഫാ. എൽദോസ് പാറയ്ക്കൽ പുത്തൻപുര, മുളവൂർ അറേക്കാട് ദേവി ക്ഷേത്രം മേൽശാന്തി പി.എൻ.നാരായണൻ നമ്പൂതിരി മുളവൂർ സെൻട്രൽ ജുമാമസ്ജിദ് മുൻസെക്രട്ടറി എം.എം.സീതി, ടി.എസ്.സൈനുദ്ദീൻ മൗലവി എന്നിവർ സംസാരിച്ചു. മദ്രസയിൽ നിന്നും സ്റ്റേറ്റ് തലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം മഹൽ പ്രസിഡന്റ് പി.എ.അലിയാർ നിർവഹിച്ചു.