പെരുമ്പാവൂർ:ഗവ.ഗേൾസ് എൽ.പി സ്‌കൂളിലാണു ഭക്ഷണശാല ക്രമീകരിച്ചിട്ടുള്ളത്. ഏറ്റവുമടുത്തുള്ള പ്രധാന വേദിയായ ഗേൾസ് എച്ച്.എസ്.എസിൽ നിന്ന് ഒരു കിലോമീറ്റർ ദൂരം. മറ്റു വേദികളിൽ നിന്നുള്ള ദൂരം അതിലും കൂടുതൽ. കൂടുതൽ സൗകര്യപ്രദമായ സ്ഥലമെന്നതു പരിഗണിച്ചാണ് ഭക്ഷണശാല ഗേൾസ് എൽ.പി സ്‌കൂളിൽ ക്രമീകരിച്ചതെന്ന് ഭക്ഷണ കമ്മിറ്റി കൺവീനർ ജി. ആനന്ദകുമാർ പറഞ്ഞു.പതിവുപോലെ പഴയിടം മോഹനൻ നമ്പൂതിരിയ്ക്കാണു കലവറയുടെ ചുമതല.
ഇന്നലെ രണ്ടായിരം പേർക്കാണ് ഉച്ച ഭക്ഷണമൊരുക്കിയത്. ഇന്നു മുതൽ മൂവായിരം പേർക്ക് ഭക്ഷണമുണ്ടാകും. വാഹനങ്ങളിൽ എത്തുന്നവർക്കു പാർക്കിംഗ് സൗകര്യവും ആവശ്യത്തിനില്ല.