ചോറ്റാനിക്കര: കാഞ്ഞിരമറ്റം ആമ്പല്ലൂർ ശ്രീനാരായണ ധർമ്മപ്രകാശിനി സഭ വക ശ്രീസുബ്രഹ്മണ്യപുരം ക്ഷേത്രത്തിൽ കവർച്ച. വഴിപാട് കൗണ്ടറും,കാണിക്കവഞ്ചികളും തകർത്ത് പണം കവർന്നനിലയിൽ. ചൊവ്വാഴ്ച രാവിലെ അഞ്ചരമണിയോടെ ക്ഷേത്രം വഴിപാട് കൗണ്ടർ തുറക്കാനെത്തിയ സഭാഭാരവാഹി ശശിധരൻ പലോത്താണ് പൂട്ട് തകർന്ന് അകത്തെ മേശവലിപ്പുകൾ തുറന്ന നിലയിൽ കണ്ടത്. പരിശോധനയിൽ ഗുരുദേവക്ഷേത്രത്തിന് സമീപം ക്ഷേത്രകവാടത്തിലെയും ,നാഗദേവത ക്ഷേത്രത്തിന് മുന്നിലെയും ഭണ്ഡാരങ്ങളുടെ പൂട്ടുകളും തകർത്ത് കവർച്ച നടത്തിയതായി കണ്ടെത്തി. മുളന്തുരുത്തി പൊലീസിൽ അറിയിച്ചതിനെ തുടർന്ന് എസ്.ഐ .എബിന്റെ നേതൃത്വത്തിൽ എത്തിച്ചേർന്ന പൊലീസ് സംഘം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഈ വർഷം മാസങ്ങളുടെ ഇടവേളയിൽ മൂന്നാം തവണയാണ് ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ തകർത്ത് കവർച്ചനടക്കുന്നത് .കതക് തല്ലിതകർത്ത വഴിപാട് കൗണ്ടറിലെ മേശവലിപ്പിൽ എണിതിട്ടപ്പെടുത്തി സൂക്ഷിച്ചിരുന്ന 2000 രൂപയുടെ നാണയതുട്ടുകളും ,കാണിക്കവഞ്ചിയിലെ പണവുമടക്കം ഏകദേശം7000 രൂപയോളം കവർച്ച ചെയ്തതായി കണക്കാക്കുന്നതായി ക്ഷേത്രഭാരവാഹികൾ അറിയിച്ചു.

കാഞ്ഞിരമറ്റം ആമ്പല്ലൂർ ശ്രീസുബ്രഹ്മണ്യപുരം ക്ഷേത്രത്തിലെ നാഗദേവത ക്ഷേത്രത്തിന് മുന്നിലെയും ഭണ്ഡാരങ്ങളുടെ പൂട്ടുകളും തകർന്ന നിലയിൽ