വൈപ്പിൻ : കൊച്ചി സർക്കിൾ സഹകരണ യൂണിയൻ , ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ നേതൃത്വത്തിൽ നടന്ന കൊച്ചി താലൂക്ക് സഹകരണ വാരാഘോഷം തഹസിൽദാർ എ. ജെ. തോമസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ആൽബി കളരിക്കൽ അദ്ധ്യക്ഷത വഹിച്ചു.
മുൻ എം.എൽ.എ എം.എം. മോനായി, സഹകരണസംഘം ജോ. രജിസ്ട്രാർ സുരേഷ് മാധവൻ, ഇടക്കൊച്ചി സഹകരണ ബാങ്ക് പ്രസിഡന്റ് ജോൺ റിബല്ലൊ , പള്ളുരുത്തി മണ്ഡലം സഹകരണ ബാങ്ക് പ്രസിഡന്റ് ടി.കെ. വത്സൻ, കുഴുപ്പിള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് സുനിൽകുമാർ, എളങ്കുന്നപ്പുഴ എസ്.സി എസ്.ടി സഹകരണ സംഘം പ്രസിഡന്റ് എൻ.സി. മനോഹനൻ, കോ ഓപ്പറേറ്റീവ് യൂണിയൻ നേതാക്കളായ കെ.എസ്. ജയകുമാർ, ഗോഡ്‌വിൻ സിക്കേര, വി. കെ. ഡാർബിൻ എന്നിവർ പ്രസംഗിച്ചു. സഹകരണ സമ്മേളനം ജില്ലാ ബാങ്ക് മുൻ ഡി.ജി.എം പ്രഭാകരമാരാർ ഉദ്ഘാടനം ചെയ്തു. വൈപ്പിൻ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ. ജോഷി , എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ഉണ്ണിക്കൃഷ്ണൻ, അംഗം സോഫിയ ജോയ്, സഹകരണ അസി. രജിസ്ട്രാർ വി.കെ. സുബിന , ജോ. രജിസ്ട്രാർ ആർ. ജ്യോതിപ്രസാദ്, അസി. ഡയറക്ടർ എം. മേരി പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.