block
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി വാർഷീക കർമ്മ പദ്ധതി രൂപികരണവും, ബ്ലോക്ക് തല പരിശീലനവും വെെസ് പ്രസിഡന്റ് സുബാഷ് കടയ്ക്കോട് ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി വാർഷിക കർമ്മ പദ്ധതി രൂപികരണവും, ബ്ലോക്ക് തല പരിശീലനവും ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെെസ് പ്രസിഡന്റ് സുബാഷ് കടയ്ക്കോട് ഉദ്ഘാടനം ചെയ്തു. വികസന കാര്യ ഉപസമതി ചെയർപേഴ്സൺ ജാൻസി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. കില ഫാക്കൽറ്റി ഇ.എ.ഇബ്രാഹിം ക്ലാസെടുത്തു. ബ്ലോക്ക് പ‌ഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി വട്ടക്കുഴി, ക്ഷേമ കാര്യ ഉപസമതി അദ്ധ്യക്ഷൻ ഒ.പി.ബേബി, പ‌ഞ്ചായത്ത് പ്രസിഡന്റുമാരായ ലത ശ്വൻ, റെബി ജോസ്, ജോർഡ് എൻ. വർഗീസ്,ആലീസ് കെ.ഏലിയാസ്, എൻ.ജെ. ജോർജ്ജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മേരി ബേബി, പായ്പ്ര കൃഷ്ണൻ, ഗ്രാമ ബ്ലോക്ക് സെക്രട്ടറിമാർ, തൊഴിലുറപ്പ് ഉദ്യോഗസ്ഥർ,വി ഇ.ഒ മാർ തുടങ്ങയവർ പങ്കെടുത്തു.