കൊച്ചി : നാഷണൽ നിയോനേറ്റോളജി ഫോറം (എൻഎൻഎഫ്), ഇന്ത്യൻ അക്കാദമി ഒഫ് പീഡിയട്രിക്‌സിന്റെയും (ഐ.എ.പി) നേതൃത്വത്തിൽ എറണാകുളം മെഡിക്കൽ സെന്ററിൽ മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങളുടെ ദിനാചരണവും സംഘടിപ്പിച്ചു.
സംഗമത്തിന്റെ ഉദ്ഘാടനം ഫോറം ജില്ലാ പ്രസിഡന്റ് ഡോ. ഷിമ്മി പൗലോസ് നിർവഹിച്ചു. മെഡിക്കൽ സെന്റർ ശിശുരോഗ വിഭാഗം മേധാവിയും മെഡിക്കൽ ഡയറക്ടറുമായ ഡോ ടി.വി രവി, ഐ.എ.പി കൊച്ചി ശാഖ പ്രസിഡന്റ് ഡോ. മുഹമ്മദ് ഇസ്‌മയിൽ, നിയുക്ത സംസ്ഥാന പ്രസിഡന്റ് ഡോ. എം. നാരായണൻ, ഡോ. ഗ്രെയ്‌സ് തോമസ്, ഡോ. ഷീല .സി ബാബു, ഡോ. അനു അശോകൻ, ഡോ. എം. സുമ എന്നിവർ സംസാരിച്ചു.