തൃക്കാക്കര : രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് ഏർപ്പെടുത്തിയഈ മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള ഫാ. ജോസ് അലക്‌സ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. ദക്ഷിണേന്ത്യയിൽസാമൂഹിക പ്രവർത്തന മേഖലകളിൽ മികവ് തെളിയിച്ച പ്രൊഫഷണൽ സോഷ്യൽ വർക്ക് ബിരുദമുള്ളവർക്കോ സംഘടനകൾക്കോ അപേക്ഷിക്കാം. ഒരു ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്. ഡിസംബർ 15നകം ഡോ. ഫാ. ജോസഫ് എം.കെ, ഹെഡ് സോഷ്യൽ വർക്ക് വകുപ്പ്, കൺവീനർ, ഫാ. ജോസ് അലക്‌സ് അവാർഡ് കമ്മിറ്റി, രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് കളമശ്ശേരി 683104 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 0484 2911111.