കൊച്ചി: ബാങ്ക് ജീവനക്കാരുടെ സാംസ്കാരിക സംഘടനയായ ബീമിന്റെ ആഭിമുഖ്യത്തിൽ എറണാകുളം കരയോഗത്തിന്റെ സഹകരണത്തോടെ കല്യാണി രമണിയുടെ സംഗീതക്കച്ചേരി വെള്ളിയാഴ്ച വൈകിട്ട് 6.30 ന് എറണാകുളം ടി.ഡി.എം ഹാളിൽ അരങ്ങേറും. അമേരിക്കയിലെ ന്യൂജഴ്സിയിൽ താമസിക്കുന്ന മലയാളിയായ കല്യാണി കർണാടക സംഗീത സ്ഥാപനമായ വീണാവാണിയുടെ സ്ഥാപക ഡയറക്ടറാണ്.