പറവൂർ : പറവൂർ നഗരസഭ ചെയർമാനായി യു.ഡി.എഫിലെ ഡി. രാജ്കുമാറിനെ തിരഞ്ഞെടുത്തു. രാജ്കുമാറിന് 15 വോട്ടും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ കെ.എ. വിദ്യാനന്ദനു 13 വോട്ടും ലഭിച്ചു. ബി.ജെ.പി അംഗം സ്വപ്ന സുരേഷ് വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു. തിരഞ്ഞെടുപ്പിനു ശേഷം രാജ്കുമാർ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയിൽ കോൺഗ്രസിലെ ധാരണപ്രകാരമാണ് കഴിഞ്ഞ മാസം 31 ന് ചെയർമാനായിരുന്ന രമേഷ് ഡി. കുറുപ്പ് രാജിവെച്ചത്.
ജില്ലാ സപ്ലൈ ഓഫിസർ ബി. ജ്യോതികൃഷ്ണയായിരുന്നു വരണാധികാരി. ആറു മാസം കഴിയുമ്പോൾ രാജ്കുമാർ രാജിവയ്ക്കും. തുടർന്നുള്ള കാലഘട്ടം നിലവിലെ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രദീപ് തോപ്പിലിന് ചെയർമാൻ സ്ഥാനം നൽകാൻ കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ ധാരണയുണ്ട്.