കൊച്ചി : ഡോ. അനിബൻ ഗാംഗുലി, ശിവാനന്ദ് ദ്വിവേദി എന്നിവർ രചിച്ച അമിത്ഷാ ആൻഡ് ദി മാർച്ച് ഒഫ് ബി.ജെ.പി എന്ന പുസ്തകത്തെക്കുറിച്ച് കൊച്ചിയിൽ ചർച്ച സംഘടിപ്പിക്കുന്നു. എറണകുളം ബി.ടി.എച്ചിൽ 23 ന് വൈകിട്ട് 5.30 ന് നടക്കുന്ന ചർച്ചയിൽ കേന്ദ്ര വിദേശ, പാർലമെന്ററി കാര്യമന്ത്രി വി. മുരളീധരൻ മുഖ്യാതിഥിയാകും.ഡോ. അനിബൻ ഗാംഗുലി, ജസ്റ്റിസ് വി. ചിദംബരേഷ്, മുൻ ഡി.ജി.പി എം.ജി.എ രാമൻ, പ്രൊഫ.സി.ഐ. ഐസക്, ജി.കെ.സുരേഷ്ബാബു എന്നിവർ പങ്കെടുക്കും.
ദേശീയ പ്രസിഡന്റ് അമിത്ഷായെക്കുറിച്ചും ബി.ജെ.പിയുടെ വളർച്ചയെക്കുറിച്ചും വിവരിക്കുന്നതാണ് പുസ്തകമെന്ന് ഇന്ത്യാ ഇൻ ഫ്യൂച്ചർ സംസ്ഥാന കൺവീനർ ഡോ.പി. ബിജു വാർത്താസമ്മേളനത്തിൽ പറഞ്ഞു.