കൊച്ചി : വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചതിനെ കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ സ്വാഗതം ചെയ്തു. പൊതുമേഖലയിൽ കേരളത്തിലെ ഏക കടലാസ് നിർമ്മാണ ശാലയായ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് സംസ്ഥാനം ഏറ്റെടുക്കുന്നത് വ്യവസായ പുരോഗതിക്കും അച്ചടി വ്യവസായത്തിനും പ്രയോജനകരമാകും. ഇതിനായി പ്രവർത്തിച്ച കേരള സർക്കാരിനെയും വ്യവസായ വകുപ്പിനെയും അഭിനന്ദിക്കുുന്നതായി ജനറൽ സെക്രട്ടറി പി.എം. ഹസൈനാർ അറിയിച്ചു.