കോലഞ്ചേരി: പുരോഗമന കലാസാഹിത്യസംഘം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുസ്വര ദേശീയതയുടെ വർത്തമാനകാലം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. കെ.ജി. പൗലോസ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ഐസക്ക് നെല്ലാട് അദ്ധ്യക്ഷനായി. പി.ജി. സജീവ്, പോൾ വെട്ടിക്കാടൻ, അഖിൽ പി. വാസു, എം.വി. ഹരിലാൽ എന്നിവർ സംസാരിച്ചു.