കിഴക്കമ്പലം: കർഷകസംഘം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കിഴക്കമ്പലം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ക്ഷീരകർഷകരും ഉപഭോക്താക്കളും' വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് പ്രൊഫ. എൻ. രമാകാന്തൻ ഉദ്ഘാടനം ചെയ്തു. കെ.എ. അലിയാർ അദ്ധ്യഷനായി. കെ.വി. ഏലിയാസ്, പി.പി. ബേബി, കെ.വി. ആന്റണി എന്നിവർ സംസാരിച്ചു.