കൊച്ചി : ശബരിമല സീസണിൽ കെ.എസ്.ആർ.ടി.സിക്ക് അധിക സർവീസ് നടത്താൻ 1386 ഡ്രൈവർമാരെ പി.എസ്.സി ലിസ്റ്റിൽ നിന്ന് താത്കാലികാടിസ്ഥാനത്തിൽ നിയമിക്കാൻ ഹൈക്കോടതി അനുമതി നൽകി. എം പാനൽ ഡ്രൈവർമാരെ ഹൈക്കോടതി വിധിയെത്തുടർന്ന് ഒഴിവാക്കിയതിനാൽ ശബരിമല സീസണിൽ അധിക സർവീസ് നടത്താൻ ഡ്രൈവർമാരില്ലാത്ത സ്ഥിതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി എം.ഡി നൽകിയ ഹർജി പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.
ഡ്രൈവർമാരുടെ എണ്ണം
അധിക സർവീസിന് : 379 ബസുകൾ
വേണ്ടി വരുന്ന ഡ്രൈവർമാർ : 1042
തിരക്കു കൂടിയാൽ : 125 ബസുകൾ കൂടി
ഇതിനുള്ള ഡ്രൈവർമാർ : 344
ആകെ വേണ്ടത് : 1386 ഡ്രൈവർമാർ
കെ.എസ്.ആർ.ടി.സി പറഞ്ഞത് :
പ്രവൃത്തി പരിചയമുള്ളവരെ നിയമിക്കാൻ അനുമതി തേടിയെങ്കിലും സർക്കാരിന് മറുപടിയില്ല
മലയോര മേഖലയിലെ റോഡുകളിൽ പ്രവൃത്തി പരിചയമുള്ളവരെ ഡ്രൈവർമാരെ വേണം
ഇത്തരക്കാരെ നിയമിക്കാൻ ഹൈക്കോടതി അനുവദിക്കണം
ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ :
പി.എസ്.സി ലിസ്റ്റിൽ നിന്ന് അധിക ഡ്രൈവർമാരെയെടുക്കാം
ഇവരെ ശബരിമല സർവീസുകളിലേക്ക് നിയോഗിക്കരുത്.
പ്രവൃത്തി പരിചയമുള്ള നിലവിലെ ഡ്രൈവർമാരെ ശബരിമല സർവീസിന് വിടണം
ഇവരുടെ ഒഴിവിലേക്ക് പി.എസ്.സി ലിസ്റ്റിൽ നിന്നുള്ളവരെ നിയമിക്കണം.
പി.എസ്.സിക്കാരെ ഏതൊക്കെ റൂട്ടിൽ വിടണമെന്ന് കെ.എസ്.ആർ.ടി.സിക്ക് തീരുമാനിക്കാം
റാങ്ക് ലിസ്റ്റിലെ സീനിയോറിറ്റി കണക്കിലെടുത്ത് നിയമനം നൽകണം.