മൂവാറ്റുപുഴ: കേരളത്തിൽ വിപണനം നടത്തുന്ന ഭൂരിഭാഗം പച്ചക്കറികളിലും,പഴങ്ങളിലും ആരോഗ്യത്തിന് ഹാനികരമായ വിഷാംശങ്ങൾ ഉണ്ടെന്ന സർവേഫലം വളരെ ആശങ്ക ഉളവാക്കുന്നതാണ്. നമുക്കാവശ്യമായ പച്ചക്കറികൾ ഓരോരുത്തരും സ്വന്തമായി ജൈവരീതിയിൽ ഉല്പാദിപ്പിക്കുക എന്നുള്ളത് ഈ കാലഘട്ടത്തിന്റെ ആവശ്യം. ഈ ലക്ഷ്യം നേടുന്നതിനാണ് കാർമ്മൽ ഗോഗ്രീൻ പ്രോജെക്ടിന്റെയും, മൂവാറ്റുപുഴ റെസിഡൻസ് അസോസിയേഷന്റെയും കുടുംബശ്രീ യൂണിറ്റുകളുടെയും ആഭിമുഖ്യത്തിൽ നടത്തിയ പഠന ശിബിരത്തിന്റെ ഉദ്ദേശം. നഗരസഭാകൗൺസിലർ കെ.ജെസേവ്യർ സെമിനാർ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ കാർമ്മൽ ഹാളിൽ നടത്തിയ സെമിനാറിൽ ഫാ.പോൾ പറക്കാട്ടേൽ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ എൻവിയർമെന്റ് എൻജിനീയറിംഗ് റിസേർച് ഇൻസ്റ്റിട്യൂട്ടിലെ സയന്റിസ്റ്റ് വി.എസ് വേണുഗോപാൽ ക്ലാസുകൾ നയിച്ചു.ജൈവകർഷകർക്ക് വേണ്ടി സർക്കാർ ആവിഷ്കരിച്ചിട്ടുള്ളവിവിധപദ്ധതികൾകൃഷി ഓഫീസർ രമാദേവി വിശദീകരിച്ചു. പച്ചക്കറി തൈകളുടെവിതരണം പുഴയോരം റസിഡൻസ്‌ പ്രസിഡന്റ് പി.വിജോസും,ജൈവസൂഷ്മാണുവളങ്ങളുടെ വിതരണം ആവോലി ഗ്രാമപഞ്ചായത്ത് മെമ്പർ ഗീതഭാസ്കരനും നിർവഹിച്ചു. കർമപരിപാടികളെപ്പറ്റിയുള്ള ചർച്ചകൾക്ക് കാർമ്മൽബയോഫം ആനിമേറ്റർ ഫാ.ജോയ് അറമ്പൻകുടി നേതൃത്വം നൽകി.