കോലഞ്ചേരി: കെ.എസ്.ടി.എ ജില്ലാ സമ്മേളനം ഡിസംബർ 14,15 തീയതികളിൽ കോലഞ്ചേരിയിൽ നടക്കും. സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ടൗണിലെ മഞ്ഞാംകുഴി ബിൽഡിംഗിൽ പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയൻ ഉദ്ഘാടനം ചെയ്തു. എം.വി. ഗീവർഗീസ് അദ്ധ്യക്ഷനായി. സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ പോൾ വെട്ടിക്കാടൻ, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ടി.വി. പീ​റ്റർ, ജില്ലാ സെക്രട്ടറി കെ.വി. ബെന്നി, അജി നാരായണൻ, അനിൽ ടി.ജോൺ, എം.പി. തമ്പി, ടി.പി. പത്രോസ് എന്നിവർ സംസാരിച്ചു.