കോലഞ്ചേരി:എം.ഒ.എസ്‌.സി മെഡിക്കൽ കോളേജ് ആശുപത്രിയുടെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളിലെ കാഴ്ചാവൈകല്യം കണ്ടെത്തുന്നതിന് അദ്ധ്യാപകർക്ക് പരിശീലനം നൽകി. ഡോ. സുമിത മേരി ജേക്കബ്, അസിസ്​റ്റന്റ് പ്രൊഫ. ജിഷ പോൾ, ഡോ. ഷിബിൻ, വി.എൻ. നിതീഷ് എന്നിവർ നേതൃത്വം നൽകി.