കോലഞ്ചേരി: ഐക്കരനാട് കൃഷിഭവന്റെ വിള ആരോഗ്യ പരിപാലനകേന്ദ്രം ഉദ്ഘാടനവും കർഷകരെ ആദരിക്കലും നടത്തി. പഞ്ചായത്ത് കാർഷിക വികസന സമിതി, കർമസേന, പച്ചക്കറി ക്ലസ്​റ്റർ, ഐക്കരനാട് ഗ്രാമീണ ചന്ത എക്കോ ഷോപ്പ്, പാടശേഖരസമിതികൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. വി.പി. സജീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജു മികച്ച കർഷകരെ ആദരിച്ചു. കർഷക പെൻഷൻ തിരിച്ചറിയൽ കാർഡ് വിതരണം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനീഷ് പുല്ല്യാട്ടേൽ നിർവഹിച്ചു. സി.ഡി. പത്മാവതി, എൻ.കെ വർഗീസ്, മിനി സണ്ണി, ജോസ് വി.ജേക്കബ്, കെ.എൻ മോഹനൻ നായർ, എൽദോ എബ്രാഹാം, കെ.കെ രശ്മി, പി.സതീഷ്, അഞ്ജു പോൾ എന്നിവർ സംസാരിച്ചു. കർഷകർക്ക് സൗജന്യമായി പച്ചക്കറി തൈകൾ വിതരണം ചെയ്തു.