പള്ളുരുത്തി: ഭവാനീശ്വര മഹാക്ഷേത്രത്തിൽ പ്രാർത്ഥനാ മന്ദിരത്തിൽ പഞ്ചലോഹ ഗുരുദേവ പ്രതിമ സ്ഥാപിച്ചു.കോഴിക്കോട് മഠാധിപതി സ്വാമി പ്രണവസ്വരൂപാനന്ദ നേതൃത്വം നൽകി.ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി എൻ.വി.സുധാകരൻ, മേൽശാന്തി പി.കെ.മധു കാർമ്മികത്വം വഹിച്ചു.ദേവസ്വം പ്രസിഡന്റ് എ.കെ.സന്തോഷ്, മാനേജർ കെ.ആർ.മോഹനൻ, സ്ക്കൂൾ മാനേജർ സി.പി.കിഷോർ, എസ്.ഡി.പി.വൈ സെന്റിനറി സെലിബ്രേഷൻ ചീഫ് കോർഡിനേറ്റർ പി.എസ്.സൗഹാർദ്ദൻ തുടങ്ങിയവർ സംബന്ധിച്ചു.