കൊച്ചി: മസ്റ്ററിംഗുമായി ബന്ധപ്പെട്ട് തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പഞ്ചായത്ത്, മുനിസിപ്പൽ വാർഡ് തലത്തിൽ ക്യാമ്പുകൾ നടത്തണമെന്ന് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ. ഗോപി ആവശ്യപ്പെട്ടു. ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കുന്ന രേഖകളുമായി അക്ഷയകേന്ദ്രങ്ങളിലെത്തണമെന്ന നിർദേശം വയോധികരായ പെൻഷൻകാരെ വലയ്ക്കുകയാണ്.മസ്റ്ററിംഗ് സമയപരിധി ഡിസംബർ 31 വരെ നീട്ടി നൽകണമെന്നും മന്ത്രി ടി.പി.രാമകൃഷ്ണന് നൽകിയ നിവേദനത്തിൽ കെ.എൻ. ഗോപി ആവശ്യപ്പെട്ടു.