പറവൂർ : എം.എൻ. ചന്ദ്രൻ ഫൗണ്ടേഷന്റെ അഞ്ചാമത് വാർഷിക പൊതുയോഗം പ്രസിഡന്റ് എം.എ. പ്രദീപിന്റെ അദ്ധ്യക്ഷതയിൽ നടന്നു. കൊടുവഴങ്ങ ബാലകൃഷ്ണൻ മുഖ്യപ്രഭാഷണവും കെ.ആർ. പൊന്നപ്പൻ അനുസ്മരണ പ്രഭാഷണവും നടത്തി. സെക്രട്ടറി സി.കെ. മണി, എം.വി. ധനൻ, എം.എൻ. ശിവൻ, സാബു കണ്ണൻകുളം തുടങ്ങിയവർ സംസാരിച്ചു. അവശത അനുഭവിക്കുന്ന രോഗികളെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മികവുള്ള വിദ്യാർത്ഥികളേയും സഹായിക്കുന്നതിനു പദ്ധതി തയ്യാറാക്കാൻ യോഗം തിരുമാനിച്ചു. ഭാരവാഹികളായി എം.എ. പ്രദീപ് (പ്രസിഡന്റ്), പോൾസൺ ഗോപുരത്തിങ്കൽ (വൈസ് പ്രസിഡന്റ് ), സി.കെ. മണി (സെക്രട്ടറി), സാബു (ജോയിന്റ് സെക്രട്ടറി), ടി.ഡി. അശോക് കുമാർ (ട്രഷറ‌ർ) എന്നിവരെ തിരഞ്ഞെടുത്തു.