പള്ളുരുത്തി:41 ദിവസം നീണ്ട് നിൽക്കുന്ന വൃശ്ചികമാസ മഹാൽസവത്തിന് ഭവാനീശ്വര മഹാക്ഷേത്രത്തിൽ തുടക്കം കുറിച്ചു.ദേവസ്വം പ്രസിഡന്റ് എ.കെ.സന്തോഷ് ഭദ്രദീപ പ്രകാശനം നടത്തി.ഭാരവാഹികളായ കെ.ആർ.മോഹനൻ, സി.പി.കിഷോർ തുടങ്ങിയവർ സംബന്ധിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ അയ്യപ്പഭക്തിഗാനമേള, സംഗീത കച്ചേരി, നൃത്തനൃത്ത്യങ്ങൾ എന്നിവ നടക്കും. ഡിസംബർ 27ന് സമാാപിക്കും. പെരുമ്പടപ്പ് ശങ്കരനാരായണ ക്ഷേത്രം, കുമ്പളങ്ങി ഇല്ലിക്കൽ, കണ്ടത്തിപറമ്പ്, പുല്ലാർ ദേശം ശങ്കര നാരായണ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലും തുടക്കംം കുറിച്ചു.