കോലഞ്ചേരി: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളി, കുടുംബ, സാന്ത്വന പെൻഷൻ ഗുണഭോക്താക്കൾ ഡിസംബർ 15 നകം അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. ഗുണഭോക്താക്കൾ ആധാർ കാർഡ്, പെൻഷൻ നമ്പർ സഹിതം അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് നടത്തി രസീത് വാങ്ങി സൂക്ഷിക്കണമെന്ന് വെൽഫെയർ ഫണ്ട് ഓഫീസ് അറിയിച്ചു.