hassan
ചെങ്ങമനാട് പഞ്ചായത്ത് എട്ടാം വാർഡിൽ ശാരദക്കുവേണ്ടി നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ നിർവ്വഹിക്കുന്നു

നെടുമ്പാശേരി: മഹാപ്രളയത്തിൽ വീട് തകർന്നവരുടെ വീടുകൾ പുനർനിർമ്മിക്കുന്നതിനായി കെ.പി.സി.സി ആവിഷ്‌കരിച്ച പദ്ധതിയിൽ ചെങ്ങമനാട് പഞ്ചായത്ത് എട്ടാം വാർഡിൽ ശാരദക്കുവേണ്ടി നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ നിർവ്വഹിച്ചു.

അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ, കെ.പി.സി.സി സെക്രട്ടറി അബ്ദൂൾ മുത്തലിബ്, എം.എ. ചന്ദ്രശേഖരൻ, വി.പി. ജോർജ് ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എം.ജെ ജോമി, പോളച്ചൻ മണിയൻകോട്, ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശ്ശേരി, സരള മോഹൻ, തോപ്പിൽ അബു, ഷെരീഫ് ഹാജി, ലത്തീഫ് പൂഴിത്തറ, പി.ബി സുനീർ, മുഹമ്മദ് ഷെഫീക് എന്നിവർ സംസാരിച്ചു.